Thursday, June 5, 2008

ഒരു മധുരാ യാത്ര...

ബ്ലോഗന്മാരേ.. ബ്ലോഗിനികളേ...
ഞ്യാനും.. ഒരു പോസ്റ്റ് ഇടുവാണു... കുറച്ചു കാലമായി ഇവിടെ കറങ്ങി നടപ്പുണ്ട് എങ്കിലും... ഒരു പോസ്റ്റ് ഇപ്പോളാണു...

അനുഗ്രഹിച്ചാലും.. ആശീർവദിച്ചാലും...

അക്ഷര പിശാചുകൾക്കു മാപ്പ്..


ഞ്യായറാഴ്ച രാത്രി ഐ പി എല്ലും ആഘോഷങ്ങളും ഒക്കെ കഴിഞ്ഞ കൂടെ ഉണ്ടായിരുന്ന സുഹ്രുത്തിനെയും കൊണ്ടു വിട്ട് 1 മണി ആയി കിടന്നപ്പോൾ.... കൂ ർക്കം വലി തുടങ്ങിയപ്പോളേക്കും 5 മണി ആയി... 7 മണിക്കുള്ള നാഗെർകോവിൽ - മുംബൈ ട്രെയിനിൽ കേറി മധുരക്കു പോവണം...ഓടി ചാടി അവിടെ എത്തി ഒരു സ്ലീപ്പർ ടിക്കറ്റും എടുത്തു... സ്ലീപ്പർ കമ്പാർടുമെന്റിൽ കേറാം... പക്ഷെ സീറ്റ് ഇല്ല... എവിടെ എങ്കിലും അഡ്ജെസ്റ്റു ചെയ്ത് ഇരുന്നോളണം...

ജയന്തി ജനതായിൽ യാത്ര ചെയ്തിട്ടുള്ളവർക്കു അറിയാം... കേരളത്തിൽ കേറി കഴിഞ്ഞാൽ പിന്നെ റിസർവേഷനാണൊ... കുന്തമാണോന്നു ഒന്നും നോട്ടം ഇല്ല... വണ്ടി മുഴുവൻ സീസൺ റ്റിക്കറ്റുകാർ ആയിരിക്കും.... ആദ്യം ഒരു അൽ‌പ്പം സ്ഥലം.. ഒന്നു മൂടു ഉറപ്പിക്കാൻ... പിന്നെ പോകെ പോകെ... റിസർവേഷൻ എടുത്തവൻ നിന്നു പോവും.... സീസൺകാർ സീറ്റു കൈയ്യടക്കും....

തമിൾനാട്ടിൽ ഈ പരിപാടി നടക്കില്ല.... ട്രയിനിൽ കേറി... സീറ്റു കണ്ടു പിടിച്ചാൽ അവന്മാർ ഒരു വിളി വിളിക്കും... ഡാ‍ാ‍ായ്ന്നു... അപ്പൊളെക്കും സീറ്റു കാലി ആക്കി കൊടുക്കണം.... ഒരു അഡ്ജസ്റ്റുമെന്റും ഇല്ല...

ഞ്യാൻ എതായാലും 6.30 ആയപ്പൊളേക്കും സ്റ്റേഷനിൽ എത്തി.. ടിക്കറ്റും വാങ്ങി...നൊക്കിയപ്പൊൾ ഒന്നാമത്തെ പ്ലാറ്റ്ഫൊമിൽ തന്നെ കിടപ്പുണ്ടു നമ്മടെ ട്രെയിൻ... ഞ്യാൻ അതിൽ കേറി... അപ്പുറത്തു കിടക്കുന്ന ട്രെയിന്റെ ട്രൈവർ നമ്മടെ സുഹ്രുത്താണു.. അങ്ങേരെ ഒന്നു കാണാം എന്നു കരുതി.. ട്രെയിന്റെ അകത്തു കൂടി തന്നെ എഞിൻ ഭാഗത്തേക്കു നടന്നു.... നമക്കു പോവെണ്ട വണ്ടിയേൽ ഒറ്റ മനുഷ്യൻ ഇല്ല... എനിക്കു സന്തോഷമായി... ഇതിൽ അർമാദിച്ച് അടുത്ത സ്റ്റേഷൻ വരെ എങ്കിലും കിടന്നുറങ്ങാം....എതായാലും... നടന്നു സുഹ്രുത്തിന്റെ അടുത്തെത്തി.....

ഞ്യാൻ നമ്മടെ ട്രെയിനേൽ... അയാൽ അയാളുടേം... സംസാരിച്ച കൂട്ടത്തിൽ അങ്ങേർ പരഞ്ഞു.. ശരി എന്നാൽ നീ പോയി.. വണ്ടിയേൽ കേറു.... വിടാറായിന്നു.... ഞ്യാൻ ചോദിച്ചു എങ്ങൊട്ടു പോവാൻ... ഇതു തന്നെ ട്രെയിൻ എന്നു.... അയാളും.. നോക്കി... അതെ നാഗെർകോവിൽ-മുംബെ തന്നെ.... അപ്പോൾ ഒരു അന്നൌൺസുമെന്റ്റ്... നാഗർകോവിൽ - മുംബൈ മൂന്നാമത്തെ പ്ലാറ്റ്ഫോമിന്നു ഉടൻ പുറപ്പെടുന്നുന്ന്...

ഞ്യാൻ കേറിയ വണ്ടി അവിടുന്നു വന്നതായിരുന്നു....

സാധാരണ ഞ്യാൻ ട്രെയിനേൽ കേറിയാൽ.. ഇടം വലം നോക്കാത് കിടന്നു ഒറ്റ ഉറക്കം ആണു...ഏതായാലും ക്ലീന്ങ്ങ് സ്റ്റാഫിനു പണി ആവാതു രക്ഷപെട്ടു...

എങ്ങിനെ ഒക്കെയൊ ട്രെയിനിൽ കേറി... നല്ല സീറ്റ് നോക്കി ഉറക്കവും ആരംഭിച്ചു.... ഐശ്വര്യായും ഞ്യാ‍നും കൂടി പാട്ടു പാടി തുടങ്ങീയതേ ഉള്ളു.. അപ്പൊളേക്കു ഐശ്വര്യ എന്റെ നെഞ്ഞിലേക്കു വീണു...

ഞ്യാൻ കണ്ണ് തുറന്നു നോക്കി... ഒരു ചാക്കിൽ 3 കുടങ്ങൾ എന്റെ നെൻജ്ജത്തു.... ഒരു തമിൾ ഫാമിലി ട്രെയിനിൽ കേറുവാണ്.... വിസാക്കു വെയിറ്റു ചെയ്യുന്ന 1-2 കിളവിമാരും നിക്കർ ഇടാ‍ത്ത പിള്ളാരും അടക്കം ഒരു 15 പേർ കാണും... പിന്നെ അവരുടെ സ്ഥാവര ജംഗമങ്ങൾ ഓരൊന്നായി വന്നു തുടങ്ങി... മുംബൈ വരേക്കും കഴിക്കാനുള്ള ആഹാരം ഓരൊ നേരത്തേക്കും ഉള്ളതു ഓരൊ പാത്രത്തിൽ... പിന്നെ വാഴക്കുല, കറിവേപ്പു ചെടി, ഇല, വാഴ, തൈ, ഒരു ചാക്കു തേങ്ങ, നിലവിളക്ക്... അങ്ങിനെ അടുത്ത ലീവിനു വരുംബൊളേക്കും ആവശ്യമായ എല്ലാ സാധനങ്ങളും ചേർത്തു ഒരു ഒരു 30 കെട്ടുകൾ... ഞ്യാൻ കയ്യിൽ കിട്ടിയ ജീവനും കൊണ്ട് ചാടി വെളിൽ എത്തി... അവർ സാധനങ്ങൾ എല്ലാം എടുത്തു വെച്ചു ഒന്നു സെറ്റിൽ ചെയ്ത്, പിള്ളാരും വലിയവരും എല്ലാം തുണിമാറി... കഴിച്ചു കഴിഞ്ഞപ്പൊളെക്കും ട്രെയിൻ മധുര എത്തി....

നാഗർകോവിൽ ഞ്യാൻ ചെയ്യുന്ന പ്രൊജെക്റ്റിന്റെ പുരോഗമനം ബോധിപ്പിക്കാൻ റീജണൽ ആപ്പിസിൽ വന്നതാണ്... 12 മണിയൊടെ എത്തിയ ഞ്യാൻ ഓരൊരുത്തരെ ആയി കണ്ട് അവരുടെ വായിലിരിക്കുന്നതും മേടിച്ച് അടുത്ത ആളിന്റെ അടുക്കലേക്കു പോയി... പരിചയമില്ലാത്തവരെ വരെ അങ്ങൊട്ടു പരിചയപ്പെട്ട് അവരുടെ കയ്യിന്നു വരെ വാങ്ങിച്ചു.... എനിക്കു തിരിച്ചു പോവേണ്ട ട്രെയിൻ 4 മണിക്കാണു... അതു കിട്ടിയില്ലെങ്കിൽ പിന്നെ 11 മണിക്കൊ മറ്റൊ ആണു അടുത്തത്... 4 മണിക്കത്തേക്കു എല്ലാം തീർത്ത് റെഡി ആവണം... ഏറ്റവും അവസാനമാണു ഏമാനെ കണ്ടതു.... എന്നെ കണ്ടതും അങ്ങെർക്കു സന്തോഷമായി...

രാവിലെ ദോസക്കു പകരം ഇഡ്ഡലി ഉണ്ടാക്കി കൊടുത്ത ഭാര്യയോടുള്ള കലിപ്പാണെന്നു തോന്നുന്നു... എല്ലാം എന്നിലേക്കു ട്രാൻസ്ഫർ ചെയ്തു... അങ്ങേരുടെ പ്രകടനം കഴിഞ്ഞപ്പോൽ സമയം 6.00...

ഞ്യാൻ ഓടി സ്റ്റേഷനിൽ ചെന്നു... ആടു കിടന്നിടത്തു പൂട പോലും ഇല്ല.... അടുത്ത വണ്ടി 11 മണിക്ക്....ഏതായാലും ടിക്കറ്റ് എടുത്തു വെച്ചേക്കാം എന്നു കരുതി ഞ്യാനും ക്യൂ വിന്റെ വാലായി നിന്നു... തള്ളി.. തള്ളി.... ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ കൌണ്ടറിൽ എത്തി... ടിക്കെറ്റിനു പറഞ്ഞപ്പോൾ അവന്റെ ഒരു ഉപദേശം.. 10 മണിക്ക് മുംബൈയിൽ നിന്നു വരുന്ന ഒരു വണ്ടി ഉണ്ട്.. അതിന്റെ സമയം ശരിയാണൊന്നു നോക്കിട്ടു അതിൽ എടുക്കു എന്നു... ഞ്യാൻ പറഞ്ഞു വേണ്ടാന്നു... എന്നാലും അവൻ വിടുന്നില്ല.... പെട്ടെന്നു ചെല്ലും എന്നൊക്കെ പറഞ്ഞു...

ഞ്യാൻ നോക്കിട്ട് വരുംബ്ബൊൾ ക്യൂ നിക്കാത് ടിക്കറ്റ് തരാം എന്ന ഉറപ്പിന്മേൽ ഞ്യാൻ സമയം നോക്കാൻ പോയി....അതും 1 മണിക്കൂർ ലേറ്റ് ആണു.... ഞ്യാൻ വീണ്ടും ചെന്ന് അയളൊടു പറഞ്ഞു... അപ്പൊൾ അയാൾ മുംബൈക്കൂ തന്നെ ടിക്കറ്റ് തന്നു.... ചിലവന്മാർ ഞ്യാൻ ക്യുവിൽ നിക്കഞ്ഞതിൽ ഇടങ്കോൽ ഇടാൻ നോക്കിയെങ്കിലും കൌണ്ടറിൽ ഇരുന്നവൻ പറഞ്ഞതു കൊണ്ട് ഒരു ചോരക്കളി ഒഴിവായി...

സമയം 7 മണി... ഇനി 11 മണി വരെ എന്തു ചെയ്യും.... എന്ത് ചെയ്യാൻ.. ഇൻഡ്യയിൽ ഗുജറാത്തിൽ ഒഴിച്ച് ബാക്കി എല്ലായിടത്തും റ്റൈം പാസ്സ് ചെയ്യാൻ ഉള്ള വഴി ഉണ്ടല്ലൊ... ഞ്യാൻ അടുത്തുള്ള ബാറിലേക്കു നടന്നു....

3 ബീർ വരെ അടിച്ചപ്പൊളെക്കും ഒരു ലെവൽ ആയി.... ഇനിം അടിച്ചാൽ ഇന്ന്ത്തെ തിരിച്ചു പോക്കു നടക്കുമോന്നു സംശയം തോന്നിയതിനാൽ പരിപാടി നിർത്തി...തിരിച്ചു സ്റ്റേഷനിൽ എത്തിയപ്പോൾ വണ്ടി വരാൻ വീണ്ടും 1 മണിക്കൂർ കൂടെ... ഞ്യാൻ എന്റെ വണ്ടി വരുന്ന പ്ലാറ്റ്ഫോർമിൽ പോയി...

കുറെ നേരം ആൾക്കാരുടെ വായിൽ നോക്കി നിന്നു....

പിന്നെ ഒരു സിമന്റ് ബെഞ്ചിൽ ഇരുന്നു....പിന്നെ ചരിഞ്ഞു ഇരുന്നു...

പിന്നെ കൈയ്യിൽ തല വെച്ചു ചരിഞ്ഞു കിടന്നു...

പിന്നെ ബാഗ് ബെഞ്ചിൽ വെച്ച് അതേൽ തല വെച്ചു കിടന്നു.......

ഉറങ്ങി.....

എന്തോ ഒരു വലിയ ശബ്ദം കേട്ടാണ് ഉണർന്നത്...

ഒരു ട്രെയിൻ പാഞ്ഞു പോവുന്നു.... ഹോ...എന്തൊരു ബോധംകെട്ട ഉറക്കം ആയിരുന്നു...കിടന്ന കിടപ്പിൽ ഞ്യാൻ ട്രെയിന്റെ പേരു നോക്കി... മുംബൈ - നാഗർകോവിൽ.... മ്മ്ടെ വണ്ടി.....

കഴുത്തിൽ കിടന്ന 5 പവന്റെ മാല (.5) നോക്കി....അവിടെ തന്നെ ഉണ്ട്...

പേഴ്സ് ഉണ്ട്....

മൊഫൈൽ ഉണ്ട്.....

പിന്നെ എഴുന്നേറ്റ് ഒരു ഓട്ടം ആയിരുന്നു....

ആദ്യം ട്രെയിന്റെ മുൻ വശത്ത് ഉള്ള ലോക്കൽ കമ്പാർട്ട്മെന്റ് ലക്ഷ്യമാക്കി ഓടി... പൊവുന്ന വഴിക്കു ഒരു വല്യമ്മക്കിട്ട് ഒരു തട്ടും കൊടുത്തു.... അവരു വിളിച്ചൊണ്ടിരുന്ന തമിൾ തെറികൾ കേട്ട് പഠിച്ച് സ്വന്തം തെറി ഡാറ്റബേസ് കൂട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും റ്റൈം പെർമിറ്റ് ചെയ്യാഞ്ഞതിനാൽ നിക്കാതെ ഓടി...

ലോക്കൽ കംബാർട്ട്മെന്റിൽ ഒരു മൊട്ടു സൂചി പോലും ഇനി കേറില്ല.... തിരിച്ചു പുറകിലേക്കു ഓടി...അവിടേം ഉണ്ടല്ലൊ ഒരു ലോക്കൽ...... അവിടെ മൊട്ടു സൂചിടെ മൊട്ടു പോലും കേറില്ല....

അടുത്ത പ്ലാറ്റ്ഫൊർമിൽ ഞ്യാൻ ആദ്യം പോവാനിരുന്ന പാസഞ്ചർ കിടപ്പുണ്ടായിരുന്നു.... അതിന്റെ അടുത്തെക്കു ഓടി.....

അതിൽ ആദ്യത്തെ കംബാർട്ട്മെന്റിൽ പോയി നോക്കി..... സീറ്റുകൾ കഴിഞ്ഞ് നടക്കുന്ന സ്ഥലം മുഴുവൻ ഊഞ്ഞാലുകൽ കെട്ടി ഇട്ടിരിക്കുന്നു... സീറ്റും കഴിഞ്ഞ്... തറയും കഴിഞ്ഞ്.. ബാത്രൂമും കഴിഞ്ഞ് പിന്നേം ഇരിക്കാൻ സ്ഥലം കിട്ടാത്തവർ തുണി ഊഞ്ഞാൽ പോലെ കെട്ടി തൂക്കി അതേൽ കേറി ഇരിക്കുവാണു... ആ ട്രെയിനേൽ കേറുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റില്ല.....

തിരിഞ്ഞു നോക്കിയപ്പൊളെക്കും മറ്റേ ട്രെയിൻ വിടുന്നു....തിരിച്ചു വീണ്ടും ലോക്കൽ കംബാർട്ട്മെന്റ് വരെ ഓടാനുള്ള സമയം ഇല്ല.... ഓടിച്ചാടി...ഏതോ ഒരു കമ്പാർട്ട്മെന്റിൽ കേറി....

വാതിലിൽ തന്നെ നിന്നു... നല്ല കിക്ക്.... എവിടെ എങ്കിലും ഒന്നു ഇരിക്കണമെന്നുണ്ട്... തറയിൽ ഇരിക്കാൻ ഒരു മടി.... അവിടെ തന്നെ നിന്നു.... വണ്ടി നല്ല സ്പീടിൽ ഓടിക്കൊണ്ടിരിക്കുന്നു...അപ്പൊൾ അപ്പുറത്തെ വാതിലിൽ ഒരുത്തൻ വന്നു പുറത്തെക്കു നോക്കി നിക്കുന്നുണ്ടായിരുന്നു.. അവൻ തിരിഞ്ഞപ്പോൽ മുഖം എവിടെയോ കണ്ട പോലെ...

പിടികിട്ടി.... 2 മാസം മുൻപു ട്രെയിനിൽ നിന്നും വീണു മരിച്ചു പോയ എന്റെ ഒരു പരിചയക്കാരന്റെ മുഖച്ചായ....... ഞ്യാൻ വാതിലിൽ നിന്നും കുറെ കൂടി അകത്തേക്കു കയറി നിന്നു...

കുറെ കഴിഞ്ഞപ്പോൽ ഏതൊ ഒരു ചെറിയ സ്റ്റേഷനിൽ വണ്ടി സ്ലോ ആയി ഓടി... ഓടി.. നിന്നു... എന്തെങ്കിലും ക്രോസ്സിങ്ങ് ആയിരിക്കും...

ഞ്യാൻ അപ്പുറത്തെ വാതിലിലേക്കു നോക്കി... അവനെ അവിടെ കാണുന്നില്ല....

അപ്പൊൾ ഒരു കാഴ്ച കണ്ടു പ്ലാറ്റ്ഫൊർമിന്റെ അപ്പുറത്തു ഒരു മേൽ‌പ്പാലം നീങ്ങിക്കൊണ്ടിരിക്കുന്നു.... വേറെ ട്രെയിൻ ഒന്നും പോയില്ലല്ലൊ.. പിന്നെ എന്താ ഈ ട്രെയിൻ വിട്ടതു എന്നു ആലൊചിച്ച് ഞ്യാൻ എന്റെ സൈഡിലെക്കു നോക്കി....

അവിടം പഴയ പോലെ തന്നെ.. ആൾക്കാർ ഒക്കെ വെളിയിൽ നിക്കുന്നു.... വണ്ടി പ്ലാറ്റ്ഫൊർമിൽ തന്നെ കിടക്കുന്നു....

ഞ്യൻ കണ്ണു തുടച്ചിട്ടു വീണ്ടും നോക്കി.. അപ്പോളും പാലം നീങ്ങുന്നു......

3 ബിയർ അടിച്ചപ്പോൾ ഇത്രയും കിക്കോ...?

സാധാരണ നല്ല കിക്കു ആവുംബൊൾ ചുറ്റും ഉള്ള വസ്തുക്കൾ കറങ്ങുന്നതായി തോന്നാറുണ്ടു... അപ്പോൾ ആടുത്തു കാണുന്ന ഭിത്തി തലയിൽ വീഴാതു അതിനെ തള്ളി പിടിക്കുകയൊ.... കട്ടിലിൽ കിടക്കുവാണെങ്കിൽ... കട്ടിൽ നമ്മളെ എടുത്തോണ്ടു പോവുംബൊൾ കൈയ്യും കാലും ഉപയൊഗിച്ചു ബലമായി അമർത്തി പിടിച്ചു കിടക്കുകയോ ആണു പതിവു..... പക്ഷെ ഇതു ഒരു പുതിയ അനുഭവമാണു...

ഇത്രേം വലിയ ഒരു പാലം മാത്രം അങ്ങൊട്ടും ഇങ്ങൊട്ടും നീങ്ങുന്നു.... ബാക്കി ഒന്നിനും ഒരു കുഴപ്പവും ഇല്ല....

ഏതായലും റിസ്ക് എടുക്കെണ്ടാ എന്നു കരുതി ഞ്യാൻ ഒരു കൈ വാതിലിലും മറ്റേ കൈ വാഷ് ബേസിനിലും.. നടു കൊണ്ടു ട്രയിനേൽ പ്രെഷർ കൊടുത്തും ബലമായി നിന്നു....

അടിച്ച ബീയറിനു കുറെ കഴിംബൊൾ കൂളായിട്ടു അങ്ങു ഇറങ്ങിപ്പോവാം... എന്തെങ്കിലും പറ്റിയാൽ ഞ്യാൻ സഹിക്കണം... അതു വേണ്ട...

സംശയ നിവാരണത്തിനായി വീണ്ടൂം കുറച്ചു കൂടി മുൻപോട്ടു ചെന്ന് ആ പാലത്തിനെ നോക്കി.. അപ്പോളും അതു നീങ്ങുന്നു...

ഇതെന്തു കോപ്പാണു എന്നു കരുതി കൺഫ്യുസ് അടിച്ചു നിക്കുംബൊൾ നമ്മടെ പഴയ കക്ഷി വന്നു.... അവനും.. പാലത്തിനെ സൂക്ഷിച്ചു നോക്കുന്നു....

എനിക്കു സമാധാനമായി.. എനിക്കു മാത്രമല്ല പ്രശ്നം.....

കുറച്ചു നേരത്തെ തുറിച്ചു നോട്ടത്തിലും ഗവേഷണത്തിനും ഒടുവിൽ എനിക്കു മനസ്സിലായി.... അവിടെ പണി നടക്കുവാണു.... ക്രെയിനേൽ ആ പാലം ഫിറ്റ് ചെയ്തു അങ്ങൊട്ടും ഇങ്ങൊട്ടും നീക്കുവാണു.... പാവം ബീയറിനെ വെറുതേ സംശയിച്ചു.... (കട: മീശ മാധവൻ)

എന്നാലും.. ഒരു പാലം നീങ്ങിയതു പോലും മനസ്സിലാക്കാൻ ഇത്രെം സമയമെടുത്ത ഞ്യാൻ കിക്കാണൊ എന്ന് സംശയമായി...

ഒന്നും നോക്കിയില്ല.... കമ്പാർട്ട്മെന്റിനകത്തു കേറി... ആദ്യം കണ്ട സീറ്റിൽ വിശാലമായി കിടന്നു... ഉറങ്ങി....

നാഗർകോവിൽ ആയപ്പോൾ എങ്ങിനെയോ എഴുന്നേറ്റ്... സ്റ്റേഷനിൽ പാർക്കു ചെയ്തിരുന്ന എന്റെ ബെൻസിൽ കേറി (1962 മോഡൽ.. ഹെറ്ക്കുലീസ് മെയിഡ്) എങ്ങിനെയോ വീട്ടിൽ എത്തി..... വീട്ടിൽ എത്തിന്നുള്ളതു ഉറപ്പാ.... ഈ പോസ്റ്റ് തന്നെ പ്രൂഫ്.....

9 comments:

ലുട്ടാപ്പി::luttappi said...

ഞ്യാനും.. ഒരു പോസ്റ്റ് ഇടുവാണു... കുറച്ചു കാലമായി ഇവിടെ കറങ്ങി നടപ്പുണ്ട് എങ്കിലും... ഒരു പോസ്റ്റ് ഇപ്പോളാണു... അനുഗ്രഹിച്ചാലും.. ആശീർവദിച്ചാലും...

3 ബിയർ അടിച്ചപ്പോൾ ഇത്രയും കിക്കോ...? സാധാരണ നല്ല കിക്കു ആവുംബൊൾ ചുറ്റും ഉള്ള വസ്തുക്കൾ കറങ്ങുന്നതായി തോന്നാറുണ്ടു... അപ്പോൾ ആടുത്തു കാണുന്ന ഭിത്തി തലയിൽ വീഴാതു അതിനെ തള്ളി പിടിക്കുകയൊ.... കട്ടിലിൽ കിടക്കുവാണെങ്കിൽ... കട്ടിൽ നമ്മളെ എടുത്തോണ്ടു പോവുംബൊൾ കൈയ്യും കാലും ഉപയൊഗിച്ചു ബലമായി അമർത്തി പിടിച്ചു കിടക്കുകയോ ആണു പതിവു..... പക്ഷെ ഇതു ഒരു പുതിയ അനുഭവമാണു...

ശ്രീ said...

"അടിച്ച ബീയറിനു കുറെ കഴിംബൊൾ കൂളായിട്ടു അങ്ങു ഇറങ്ങിപ്പോവാം... എന്തെങ്കിലും പറ്റിയാൽ ഞ്യാൻ സഹിക്കണം... അതു വേണ്ട..."

എഴുത്ത് അടിപൊളിയായി, ലുട്ടാപ്പീ.
:)

Shabeeribm said...

എഴുത്ത് അടിപൊളി

ബഷീർ said...
This comment has been removed by the author.
ലുട്ടാപ്പി::luttappi said...

ശ്രീ.. അജ്ഞാതന്‍... പ്രോത്സാഹനത്തിനു നന്ദി....

Kichu $ Chinnu | കിച്ചു $ ചിന്നു said...

തുടക്കം നന്നായി ,ആശംസകള്‍

siva // ശിവ said...

നാഗര്‍കോവില്‍.....ജയന്തി ജനത എന്നൊക്കെ കേട്ടാല്‍ ഏതൊരു പാറശ്ശാലക്കാരനും തിരിഞ്ഞു നോക്കും....


എന്തായാലും വീട്ടിലെത്തിയല്ലോ....അതു മതി...

താങ്കളുടെ ഇ-മെയില്‍ ഐ ഡി തരൂ.

sivaoncall@gmail.com

സസ്നേഹം,

ശിവ

ഹാഫ് കള്ളന്‍||Halfkallan said...

ഡേയ് നീ എഴുത്ത് നിര്‍ത്തിയോ .. പണ്ട് വന്നു നോക്കിയപ്പോ കണ്ട സെയിം പോസ്റ്റ്‌

OLA said...

gollam gochu gallan