Wednesday, June 4, 2008

ആഘോഷിക്കൂ അർമാദിക്കൂ... നാളെ ഹർത്താൽ.....

കൂട്ടുകാരേ.... അങ്ങിനെ നാളെ വീണ്ടും ഒരു ഹർത്താൽ....... നമ്മൾ വെറുതേ അർമാദിക്കുകാ... ഞ്യാൻ ഇപ്പൊളാ അറിഞ്ഞതു..... നാളത്തെക്കുള്ള കുപ്പി മേടിക്കാൻ ഓടുവാ...... നിങ്ങളും മേടിച്ചു വെക്കു... വേഗം......

പോവുന്ന വഴിക്കു ഒരുത്തനെ കണ്ടു.... സാക്ഷിയോ.... മനസാക്ഷിയോ....ഏതു കോപ്പന് ആണു ആവോ.....?

മനസാക്ഷി:... താൻ ഏതു പാർട്ടി?

ഞ്യാൻ: അദ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ...........

മന: നാളെ ഹർത്താൽ ആ‍ാണോ?

ഞ്യാൻ: അതെ

മന: എന്തിന്??

ഞ്യാൻ: കേന്ദ്ര സർക്കാർ പെട്രൊളിനു വില കൂട്ടി...

മന: കേന്ദ്രസർക്കാർ ഏതു പാർട്ടി..?
ഞ്യാൻ: അതു കോൺഗ്രെസ്സ്..

മന: അപ്പോൾ നിങ്ങളോ?

ഞ്യാൻ: ഞങ്ങൾ ചെറിയ പിന്തുണ മാത്രം....

മന: ചെറുതെന്നാ‍ൽ...?

ഞ്യാൻ: വണ്ടിടെ ഒരു സീറ്റ് മാത്രം ഞ്യങ്ങൾക്ക്.. ഡ്രൈവിങ്ങ് സീറ്റ്...... ബാക്കീ എല്ലാ സീറ്റിലും അവരാണു..... അവരുടെ സർക്കാർ..ഞങ്ങൾ ഹർത്താൽ നടത്തും....

മന: ശെരി... പിന്നെ ഒരു കാര്യം കൂടി... കേരളത്തിലെക്കുള്ള പെട്രൊളിനു മാത്രമാണൊ വില കൂട്ടിയതു....

ഞ്യാൻ: അല്ല.. എല്ലായിടത്തും കൂടി....

മന: പിന്നെ എന്താ കേരളത്തിൽ മാത്രം ഹർത്താൽ....?

ഞ്യാൻ: അതു.... പിന്നെ....നമ്മൾ പറഞ്ഞാൽ മറ്റവന്മാർ കേൾക്കണ്ടെ.....എന്തിനു.... ബി ജെ പി കഴിഞ്ഞ ആഴ്ച ഒരു ഭാരത് ബന്ദ് വെച്ചിട്ടു ഗുജറാത്തിൽ പോലും ആരും മൈൻഡ് ചെയ്യ്തില്ല..... പിന്നാ ഞങ്ങൾ......നമ്മൾ മലയാളികൾ പ്രബുദ്ധരും ബുദ്ധി ജീവികളും... വിവരമുള്ളവരുമല്ലെ..... ഹർത്താലിന്റെ ഹ കേട്ടാൽ അപ്പൊൾ കട അടക്കും....... അതു പോലെ ആണോ വിവരമില്ലാത്ത... പാണ്ടികളും.. ഹിന്ദിക്കാരും തെലുങ്കനും ഒക്കെ.... താൻ വിട്ടു പിടി ഉവ്വേ...എനിക്കു പോവണം.... ബീവറേജ്ജസ്സ് ഇപ്പം അടക്കും....

മന: നിക്കു ഒരു കാര്യം കൂടി.... എന്താണു കേരളത്തിലെ....ഇപ്പൊളത്തെ എം പി നില...?

ഞ്യാൻ: ജയിച്ച എം പി മാർ എല്ലാം ഭരണത്തിലാ....

മന: അപ്പൊൾ പിന്നെ ഈ ഹർത്താൽ ഒക്കെ ആർക്കു എതിരായിട്ടാ.........

ഞ്യാൻ: ഡെയ്.... നിർത്തു... നിർത്തു.. തുടക്കത്തിലേ എനിക്കു മനസ്സിലായി നീ മറ്റെവനാണെന്നു... എനിക്കു വേറെ പണി ഉണ്ട്.... വിശദീകരണം ഒക്കെ ചാനലിൽ വരും.. അതു കണ്ടാൽ മതി...എന്നൊടു പറഞ്ഞതു.. 10 മണി ആവുംബൊളെക്കും.. റോഡില് എല്ലാം കല്ലു നിരത്തണം എന്നാണു....ഞ്യാൻ പോവാ....

മന: നിക്കു.... ഈ റോഡു തടയലും.. നിർബന്ധിച്ചു കട അടപ്പിക്കലും ഒക്കെ കോടതി അലക്ഷ്യം അല്ലേ... ആരെങ്കിലും പരാതി പെട്ടാൽ???

ഞ്യാൻ: ഓഹോ........നിനക്കു ലോട്ടറി വിറ്റു നടക്കാൻ സമയം ആയിന്നാ തോന്നുന്നേ... കയ്യും കാലും ഒന്നും ഇല്ലാത്തവനുള്ള പണിയാ അതു..... നീ ഒന്നു പരാതി പെട്ടു നോക്കൂ... അപ്പൊൾ അറിയാം..... ഞ്യാൻ പോവാ... 8.55 ആയി..... 9 മണിക്കു കട അടക്കും....

എന്തു ചെയ്യാനാ ദൈവമേ... ഈ ഹർത്താൽ ഉള്ള ദിവസമെങ്കിലും ഈ ബിവറെജസ് 1 മണിക്കൂർ കൂ‍ടുതൽ തുറന്നു വെയ്ക്കരുതോ....

10 comments:

ലുട്ടാപ്പി::luttappi said...

നാളെ വീണ്ടും ഒരു ഹർത്താൽ....... നമ്മൾ വെറുതേ അർമാദിക്കുകാ... ഞ്യാൻ ഇപ്പൊളാ അറിഞ്ഞതു..... നാളത്തെക്കുള്ള കുപ്പി മേടിക്കാൻ ഓടുവാ...... നിങ്ങളും മേടിച്ചു വെക്കു... വേഗം......

നിനക്കു ലോട്ടറി വിറ്റു നടക്കാൻ സമയം ആയിന്നാ തോന്നുന്നേ... കയ്യും കാലും ഒന്നും ഇല്ലാത്തവനുള്ള പണിയാ അതു..... നീ ഒന്നു പരാതി പെട്ടു നോക്കൂ... അപ്പൊൾ അറിയാം

Unknown said...

പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തിയാല്‍ കേരളത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുക എന്നത്, അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയിലിന് വില കൂടുമ്പോള്‍ ഇവിടെ പെട്രോള്‍ ഉല്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുന്ന പോലെ സ്വാഭാവികമാണ് . അത്രയും സ്വാഭവികമാണ് ഹര്‍ത്താലിന്റെ തലേന്ന് ബിവറേജസ് കോര്‍പ്പറേഷനില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് മദ്യം വങ്ങിക്കുക എന്നതും . ഇതൊക്കെ ജീവിതശൈലിയായി കേരളീയര്‍ അംഗീകരിച്ചതാണ് . പിന്നെ ആര്‍ക്കാ പ്രശ്നം ? എന്തായാലും പോസ്റ്റ് കലക്കി .... നല്ല അവതരണം ! ഇന്ന് കേരളം ഹര്‍ത്താല്‍ ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ ഇവിടെ ബാംഗ്ലൂരില്‍ നിന്ന് അസൂയപ്പെടുന്നു . ഇവിടെ ഒരു ഹര്‍ത്താല്‍ .... എവിടെ ! ഹര്‍ത്താല്‍ ഉത്സവം കേരളത്തിന് സ്വന്തം !

ലുട്ടാപ്പി::luttappi said...

നന്ദി സുകുമാരൻ ചേട്ടാ.. എന്റെ ആദ്യമായുള്ള മലയാളം പോസ്റ്റിൽ താങ്കളെ പോലെ ഉള്ള ഒരാൾ ആദ്യത്തെ കമെന്റ് ഇട്ടതിൽ വളരെ സന്തോഷം ഉണ്ടു....

പിന്നെ ബാംഗ്ലൂരില്‍ നിന്ന് കേരളത്തെ നോക്കി അസൂയപ്പെടാതെ ബംഗ്ഗാളിലേക്കു നോക്കു.. അവിടെ 2 പാർട്ടിക്കാരും ഓരോ ദിവസം ബന്ദ് വെച്ചേക്കണു...... അവന്മാരുടെ ഒക്കെ ഭാഗ്യം...

G.MANU said...

പീസ് ഓഫ് മൈന്‍ഡ് ഓണ്‍ റോഡ്സ്..

ഹര്‍ത്താല്‍ ടൂറിസം ഇനി ആലോചിക്കാം.. മണ്‍സൂണ്‍ ടൂറിസത്തേക്കാള്‍ നിര്‍വാണ തരുന്നത്..


മലയാളം പോസ്റ്റിംഗിനു ആശംസ ലുട്ടാപ്പി

ശ്രീ said...

കൊള്ളാം ലുട്ടാപ്പീ. മലയാളത്തിലെ ആദ്യ പോസ്റ്റാണല്ലേ?

ഇനി ഇടയ്ക്കു പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ? [ഹര്‍ത്താലല്ല, പോസ്റ്റ്]
:)

Shabeeribm said...

എന്തായാലെന്താ ....സാറ് വീട്ടില്‍ പോയി...അതുകൊണ്ട് ക്ലാസ്സ് ഇല്ല ...ഈ ഹര്‍ത്താല്‍ കൊണ്ടുള്ള ഓരോ ഉപകാരങ്ങളെ ....

ജോസുകുട്ടി said...

തകര്‍ത്തു അനിയ.. തകര്‍ത്തു..

ഹാഫ് കള്ളന്‍||Halfkallan said...

hartal vannappo onnu nostalgichu .. kore naalu koodiyaa keralathil hartal koodan patteethu .. pinne rashtreeya kaarekkal janangalkkanu hartalinodu interest ...

ലുട്ടാപ്പി::luttappi said...

മനു സാർ ഞ്യാൻ ക്രിഥാത്മാവായി....

ജൊസൂട്ടി, ഫൂ‍ളെ... സന്ദർശനത്തിനു നന്ദി...

Sethunath UN said...

ഹലോ ലുട്ട്സ് :)
താങ്ക‌ള്‍ എന്റെ ഹര്‍ത്താല്‍ പോസ്റ്റിനിട്ട കമന്റും ലിങ്കും കണ്ടാണ് ബ്ബടെ എത്തീതെ. ന‌ല്ല എഴുത്ത്. പിന്നെ ഈ http://luttappi202.blogspot.com/2008/06/nishkkalankan.html പോസ്റ്റെന്താരുന്നെന്നറിയാന്‍ ഒരാഗ്രഹം. അല്ല! ഞാനിനി മോട്ടിച്ചെന്നോ മ‌റ്റോ പറഞ്ഞെന്നറിയാനാ. ;)
സ‌ന്ദ‌ര്‍ഭ‌വശാല്‍ നാളേം ഹ‌ര്‍ത്താലാണേ.. :)